സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 37 വർഷം കഠിനതടവും പിഴയും

നെയ്യാറ്റിൻകര: സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി റെസ്റ്റിൻദാസിനെയാണ് (46) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോയ വിദ്യാർഥിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *