ഗുരുഗ്രാമിൽ 35 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ മുൻ പൈലറ്റ് പിടിയിൽ

കോഴിക്കോട്: എംഡിഎംഎയുമായി മലയാളിയായ മുൻ പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി അർഷാദ് അലിയാണ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്. 814 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്ന് ഇന്നലെയാണ് ഇയാളെ പിടിയിലായത്. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലവരും. നോയിഡയിൽ നിന്നാണ് ഇയാൾ അഞ്ച് ലക്ഷം രൂപ നൽകി എംഡിഎംഎ വാങ്ങിയതെന്നാണ് വിവരം. മുൻപ് ഒരു സ്വകാര്യ എയർലൈനിൽ പൈലറ്റായി പ്രവർത്തിച്ച അർഷാദ് അലി നിലവിൽ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലടക്കം മയക്കുമരുന്നി‍ൻ്റെ കണ്ണികൾ നീണ്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *