കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്; ബസിൽ ഉണ്ടായിരുന്നത് 130-ലേറെ യാത്രക്കാർ

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോൾ ഡോർ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസിൽ ഏകദേശം 130 അധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പിൽ ബസ് നിർത്തിയിരുന്നില്ല. ഈ സ്റ്റോപ്പിൽ നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് തൊട്ടുമുൻപിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പിൽ നിന്നും കണ്ടക്ടർ മുൻവശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോർ അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോർ അറിയാതെ തുറന്നതാവാം കണ്ടക്ടർ താഴെ വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *