ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡനശ്രമം; മൊബൈൽ ഓഫാക്കി ഒളിവിൽ പോയ ഓട്ടോ ഡ്രൈവർ ഒടുവിൽ കുടുങ്ങി

കൊച്ചി : സവാരിക്ക് വിളിച്ച ഓട്ടോയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പനങ്ങാട് സ്വദേശി മിഥുനാണ് അറസ്റ്റിലായത്. വൈറ്റിലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ച യുവതിയെ, വഴി തെറ്റിച്ച് പനങ്ങാടുള്ള ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ട് പോയി ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അതിക്രമത്തിനിടെ ബഹളം വച്ചതോടെ പ്രതി യുവതിയെ അടുത്തുള്ള ഒരിടത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പ്രതിയെ പിടികൂടുന്നതിൽ പൊലീസിനു ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഇയാൾ എറണാകുളം ചിറ്റൂർ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *