യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം : മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയിൽ നിന്ന് കണ്ടെത്തി. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ സമീത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഘാലയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്.നാല് ദിവസമായി ഇയാളുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിൽ നിരവധി ഫോളോവേഴ്‌സുള്ള യൂട്യൂബർ കൂടിയാണ് ഇയാൾ. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി വീട്ടിൽ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *