ബാങ്കിലേക്ക് പോയവർ മടങ്ങിയെത്തിയില്ല! കിനാലൂർ സ്വദേശി ഷഹലയെയും മകനെയും കാണാതായിട്ട് 3 ദിവസം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ബാലുശ്ശേരി: ബാലുശ്ശേരി കിനാലൂരിൽ ഭർതൃമതിയെയും ഏഴ് വയസ്സുകാരനായ മകനെയും കാണാതായിട്ട് മൂന്ന് ദിവസം. കിനാലൂർ കളത്തുവയൽ സ്വദേശി ഷഹല ഷെറിൻ (30), മകൻ ഹൈമൻ മുഹമ്മദ് (7) എന്നിവരെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബാലുശ്ശേരി പോലീസ് കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ബാലുശ്ശേരിയിലെ കനറാ ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഷഹല മകനെയും കൂട്ടി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ഏറെ വൈകിയിട്ടും ഇരുവരും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ എത്രയും വേഗം ബാലുശ്ശേരി പോലീസ് സ്റ്റേഷനിലോ 7736 331 620 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *