പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടപ്പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേരെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല സ്വദേശികളായ ആദിൽ (19), ജാരിബ് (19) എന്നിവർക്കൊപ്പം കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയുമാണ്

പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിൽ ഒരാളുടെ വീട്ടിലെത്തിച്ചായിരുന്നു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞദിവസം നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്കാണ് കേസിന്റെ അന്വേഷണച്ചുമതല.

Leave a Reply

Your email address will not be published. Required fields are marked *