പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാഫലം; സഹപാഠികൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അവ്യക്തത


സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ അടക്കം പീഡിപ്പിച്ചെന്ന പരാതിയിൽ അവ്യക്തത. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനഫലം. പെൺകുട്ടിക്ക് മർദ്ദനമേറ്റതിനും തെളിവില്ല. പിന്നാലെ ചോദ്യം ചെയ്തവരെ പൊലീസ് വിട്ടയച്ചു. സിഡബ്ല്യൂസി സംരക്ഷണയിലുള്ള പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

വ്യക്തിവിരോധത്താൽ ആവാം പെൺകുട്ടി സഹപാഠികൾക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് പൊലീസിൻറെ നിഗമനം. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ ആരോപണം. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഒരു പെൺകുട്ടി ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കോഴിക്കോട് കൊടുവള്ളിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി
പെൺകുട്ടി നിലവിൽ സിഡബ്ല്യൂസി സംരക്ഷണത്തിലാണ്. ബാലാവകാശ കമ്മീഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *