നാദാപുരം: നാദാപുരം ചെക്യാട് യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവന്തേരി മഞ്ഞപ്പള്ളിക്കടുത്ത കുയ്യങ്ങാട്ട് ബാബു (49) ആണ് മരിച്ചത്. മുൻപ് കുറുവന്തേരിയിൽ ഇലക്ട്രീഷ്യൻ ഷോപ്പ് നടത്തിവരികയായിരുന്നു ഇയാൾ.
രാവിലെ ഏഴ് മണിയോടെയാണ് വീട്ടുവരാന്തയിലെ കഴുക്കോലിൽ കിടക്കവിരി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് വളയം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വൈകിട്ട് നാല് മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. കുയ്യങ്ങാട്ട് പരേതരായ കണ്ണന്റെയും മാതയുടെയും മകനാണ്. സഹോദരങ്ങൾ: കുയ്യങ്ങാട്ട് കുമാരൻ, ഡോ. പുത്തോളി ബാലൻ (പൊയിലൂർ), നാണു, വാസു, മാതു (അരൂണ്ട), കമല (വെള്ളൂർ), സുമതി (മുടിക്കൽ). സംഭവത്തിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
