ദീപാവലി സ്പെഷൽ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; റൂട്ടുകളും സമയവും അറിയാം

തിരുവനന്തപുരം∙ ദക്ഷിണ റെയിൽവേ ദീപാവലി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്–താംബരം സ്പെഷൽ (06164) 10ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. നാഗർകോവിൽ, മധുര വഴിയാണ് സർവീസ്. മടക്ക ട്രെയിൻ (06163) 11ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5ന് തിരുവനന്തപുരത്ത് എത്തും. കോച്ചുകൾ: 16 തേഡ് എസി, സ്ലീപ്പർ–2.

തിരുവനന്തപുരം നോർത്ത്–ചെന്നൈ എഗ്മൂർ സ്പെഷൽ (06158) 10ന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 1ന് ചെന്നൈയിലെത്തും. മടക്ക ട്രെയിൻ (06157) 11ന് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആലപ്പുഴ, എറണാകുളം, പാലക്കാട് വഴിയാണ് സർവീസ്. കോച്ചുകൾ: സെക്കൻഡ് എസി–2, തേഡ് എസി–2, തേഡ് എസി ഇക്കോണമി–3, സ്ലീപ്പർ–6, ജനറൽ–4.

ബെംഗളൂരു കന്റോൺമെന്റ് – തിരുവനന്തപുരം നോർത്ത് സ്പെഷൽ (06575) 6ന് വൈകിട്ട് 4.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06576) 7ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. കോട്ടയം, എറണാകുളം വഴിയാണു സർവീസ്. കോച്ചുകൾ: സെക്കൻഡ് എസി–1, തേ‍ഡ് എസി–5, സ്ലീപ്പർ–8, ജനറൽ–5.

Leave a Reply

Your email address will not be published. Required fields are marked *