തിരുവങ്ങൂരിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്, ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

ചേമഞ്ചേരി: ദേശീയപാതയിൽ തിരുവങ്ങൂരിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവങ്ങൂർ കള്ള് ഷാപ്പിന് സമീപം ഇന്നലെ രാത്രി 10.30-ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി കാറാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ശക്തമായ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ദീർഘനേരം വൻ ഗതാഗത തടസ്സം അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്നാണ് താൽക്കാലികമായി ഗതാഗതം നിയന്ത്രിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് യാത്രക്കാരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *