തറോപൊയിൽ റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ പിലാതോട്ടത്തിൽ കുഞ്ഞമ്മദ് മാസ്റ്റർ അന്തരിച്ചു

വടകര: ആയഞ്ചേരി തറോപൊയിൽ റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ വടകര കീഴൽ സ്വദേശി പിലാതോട്ടത്തിൽ കുഞ്ഞമ്മദ് മാസ്റ്റർ അന്തരിച്ചു.

വേളം മരക്കാർകണ്ടി കുടുംബാംഗമായ കുഞ്ഞയിഷയാണ് ഭാര്യ. മുസ്ലിം ലീഗ് വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ടി. ഇല്യാസ്, പി.ടി. ഹാരിസ്, നാസിഹ ഫർസാന എന്നിവർ മക്കളാണ്. മരുമക്കൾ: ഫിറോസ് പുതുക്കൈപ്പുറത്ത് (എരവട്ടൂർ), ഷഹീറ ഹാരിസ് (കടവത്തൂർ).

പൂർവ്വ പ്രധാനാധ്യാപകന്റെ നിര്യാണത്തിൽ ആദരസൂചകമായി തറോപൊയിൽ റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. ഇതിന് പകരമായി നാളെ (ശനിയാഴ്ച) സ്കൂളിന് പ്രവൃത്തിദിനമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *