ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ വാടകവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനിയായ കാർത്തിക (25) ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള വാടകക്കട്ടിടത്തിലെ മുറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കെട്ടഴിച്ച് താഴെയിറക്കി സമീപത്തെ ടാറ്റാ ആശുപത്രിയിൽ

എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു സുഹൃത്തിനൊപ്പമായിരുന്നു കാർത്തിക ഇവിടെ താമസിച്ചിരുന്നത്.ഇരുവരും തമ്മിൽ ചില തർക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് പ്രശ്നങ്ങൾ സംസാരിച്ച് തീർത്ത ശേഷം ഇരുവരെയും വിട്ടയച്ചതാണെന്ന് പോലീസ് വ്യക്തമാക്കി.

