കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃത‍ർ അറിയിച്ചു. നിലവിൽ‌ നാലാമത്തെ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിൻ ഗതാഗതം. അതേസമയം, കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശദാബ്‌ദി എക്സ്പ്രസ് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.

തീവണ്ടി സർവീസുകളിൽ മാറ്റം
ട്രെയിൻ നമ്പർ- 12076 തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കല്ലായിയിൽ സർവീസ് അവസാനിപ്പിക്കും. കല്ലായിക്കും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബംഗളൂരു – കോഴിക്കോട് എക്സ്പ്രസ്: 2026 ജൂലൈ 08-ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ വെസ്റ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു, വീണത് പ്ലാറ്റ്ഫോമിലേക്ക്; ഒഴിവായത് വൻദുരന്തം
പുറപ്പെടുന്ന സ്റ്റേഷനുകളിൽ വരുത്തിയ മാറ്റം
ട്രെയിൻ നമ്പർ 16512 കോഴിക്കോട് – കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ്: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലിൽ നിന്ന് ഉച്ചയ്ക്ക് 15.40-ന് (03.40 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും വെസ്റ്റ് ഹില്ലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 12075 കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി: 2026 ജൂലൈ 09-ന് (ഇന്ന്) കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോഴിക്കോടിന് പകരം കല്ലായിൽ നിന്ന് ഉച്ചയ്ക്ക് 13.50-ന് (01.50 PM) യാത്ര ആരംഭിക്കും. കോഴിക്കോടിനും കല്ലായിക്കും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *