കോഴിക്കോട് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: വാക്ക് തർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂർ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദിൽ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് കത്തിക്കുത്ത് നടന്നത്. കുത്തേറ്റ ഉടൻ ആദിലിനിലെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും ചേർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *