കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി മരണവീട്ടിലെത്തിയ ആൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി മരണവീട്ടിലെത്തിയ ആൾക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കാവുംവട്ടം തടോളിത്താഴം കിടഞ്ഞിയിൽ രാജൻ (69) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയോടെ കാവുംവട്ടത്തായിരുന്നു ദാരുണമായ സംഭവം. കാവുംവട്ടത്തെ മരണവീട്ടിൽ എത്തിയതായിരുന്നു രാജൻ. മൃതദേഹം വീട്ടിലെത്തിച്ച സമയത്ത്, മറ്റൊരാൾ വാഹനം പറമ്പിലേക്ക്

കയറ്റാൻ ശ്രമിക്കവേ നിയന്ത്രണംവിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.സമീപത്തുണ്ടായിരുന്ന മറ്റുള്ളവർ പെട്ടെന്ന് ഓടിമാറിയെങ്കിലും രാജനെ വാഹനം ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *