കൊയിലാണ്ടിയിൽ നിന്ന് ബസ് മോഷണം;പാതിവഴിയിൽ പണി കിട്ടി; ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ചു കടന്നുകളഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ സ്വകാര്യ ബസ് സർവീസ് റോഡിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസാണ് മോഷണം പോയത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ട്രിപ്പ് അവസാനിപ്പിച്ച് പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസാണ് പുലർച്ചെ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.

പൊയിൽക്കാവിനും ചെങ്ങോട്ട്കാവിനും ഇടയിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ബസ് ചെളിയിൽ താഴ്ന്നു. ഇതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

രാവിലെ സുഹൃത്തുക്കൾ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് ബസ് മോഷണം പോയതായി അറിഞ്ഞതെന്ന് ബസുടമ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *