‘കേസെടുത്തിട്ട് 50 ദിവസം, ഇതുവരെ അറസ്റ്റില്ല’; നവവധു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

മുൻകൂർ ജാമ്യത്തിന് പൊലീസ് വഴിയൊരുക്കുന്നെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടും പൊലീസ് നടപടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിൻറെ ആത്മഹത്യയിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസെടുത്ത് അമ്പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ല. മുൻകൂർ ജാമ്യത്തിന് പൊലീസ് വഴിയൊരുക്കുന്നെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടും പൊലീസ് നടപടിയില്ലെന്നും കുടുംബം ആരോപിക്കുന്നു. സ്ത്രീധന പീഡനത്തെ തുടർന്നായിരുന്നു പല്ലന സ്വദേശിനി ഫാത്തിമയുടെ ആത്മഹത്യ.

Leave a Reply

Your email address will not be published. Required fields are marked *