കിടപ്പുമുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റു; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

കൊല്ലം: കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി ഭാര്യ കൊല്ലം സിറ്റി പോലീസിൽ പരാതി നൽകി. വിദേശത്തുനിന്ന് അടുത്തിടെ നാട്ടിലെത്തിയ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വിദേശത്ത് ഒരുമിച്ച് കഴിയുന്നതിനിടെ ഭർത്താവ് രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്ന് പരാതിയിൽ പറയുന്നു.

​മാനസിക മാറ്റത്തിനായി ഭർത്താവിനെ കൗൺസിലിംഗിന് വിധേയനാക്കാൻ നിർബന്ധിച്ചെങ്കിലും ഇയാൾ അതിന് തയ്യാറാവാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ, ഭർത്താവിന് പങ്കാളിയെ കൈമാറുന്ന (വൈഫ് സ്വാപ്പിങ്) സംഘങ്ങളുമായി ബന്ധമുണ്ടെന്നും യുവതി വെളിപ്പെടുത്തി.

​യുവതിയുടെ പരാതിയിൽ കൊല്ലം സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *