അടൂർ പോലീസ് സ്റ്റേഷനിലെ യൂത്ത് കോൺഗ്രസ് അതിക്രമം: സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്; യൂട്യൂബർ രാജൻ ജോസഫിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ

പത്തനംതിട്ട: അടൂർ സ്റ്റേഷനിലെ യൂത്ത് കോൺ​ഗ്രസ് അതിക്രമത്തിന്റെ സിസിടിവി ​ദൃശ്യങ്ങൾ പുറത്ത്. യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2026 ഓഗസ്റ്റ് 11നാണ് സംഭവം. രാജൻ ജോസഫിനെ ആക്രമിക്കുന്നതും പോലീസ് പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷൻ അകത്തുപോയി സെല്ലിൽ ഉള്ള രാജൻ ജോസഫിനോട് സംസാരിക്കുന്നതും കാണാം. പോലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റ സംഭവത്തിൽ അന്ന് കണ്ടാൽ അറിയാവുന്നവർക്കെതിരെയാണ് കേസെടുത്തത്. ശ്രീനാദേവി സെല്ലിൽ ഉള്ള രാജൻ ജോസഫിനോട് തർക്കിക്കുന്നതും കാണാം. സൈബർ അധിക്ഷേപ കേസിൽ ആയിരുന്നു രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *