എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ ആയഞ്ചേരി മേഖല കമ്മിറ്റി

ആയഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ ആയഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മേഖല പരിധിയിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 21 മിടുക്കരായ വിദ്യാർത്ഥികൾക്കാണ് ചടങ്ങിൽ വെച്ച് അനുമോദനം നൽകിയത്.

വിജയികൾക്കുള്ള ഉപഹാര സമർപ്പണവും അനുമോദന ചടങ്ങിന്റെ ഉദ്ഘാടനവും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സപന്യ കെ.ടി നിർവ്വഹിച്ചു. ചടങ്ങിൽ കെ.വി ജയരാജൻ, കെ. സോമൻ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, രനീഷ് ടി.കെ, സിജിത്ത്ലാൽ, ദിയ വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *