രാത്രിയിൽ വാഹനത്തിൽ കറക്കം, ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം; മൂന്നുപേർ പിടിയിൽ

കൊച്ചിയിൽ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്നുപേരെ പിടികൂടി. പള്ളുരുത്തി പെരുമ്പടപ്പ്, ഇടക്കൊച്ചി സ്വദേശികളാണ് പിടിയിലായത്.
കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങളിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മൂന്നുപേരെ പനങ്ങാട് പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയായി ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.

പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്.

മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണ പരമ്പര ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചായിരുന്നു മോഷണം. നെട്ടൂർ തണ്ടശ്ശേരി കോളനിയിലെ ശ്രീദേവി – സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരവും സംഘം കുത്തിത്തുറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *