കൊച്ചി: പരീക്ഷാക്രമക്കേടിൽ പിഎസ്‌സിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഉത്തരങ്ങൾ മൂല്യനിർണത്തിൽ നിന്ന് ഒഴിവാക്കിയതും, പരീക്ഷാപേപ്പർ നോക്കേണ്ട ആൾ അത് ചെയ്യാത്തതും കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ചിലത് ഒഴിവാക്കുന്നതിന്റെ പേരാണ് അഴിമതിയെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ പേപ്പർ നോക്കേണ്ട ആൾ അത് ചെയ്തില്ല എന്നതും കുറ്റമാണ്. ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തി. എല്ലാ ചോദ്യവും നോക്കേണ്ടേ? അത് ചെയ്യാതെ ഇരുന്നു എന്നതാണ് പ്രശ്‌നം – കോടതി വ്യക്തമാക്കി.
കൈകൾ ശുദ്ധമെങ്കിൽ എന്തിനാണ് സ്വതന്ത്രമായ അന്വേഷണത്തെ പിഎസ്‌സി ഭയക്കുന്നത് എന്നാണ് സർക്കാരിന്റെ ചോദ്യം. സ്വതന്ത്രമായ അന്വേഷണത്തെ എന്തിനാണ് പിഎസ്‌സി ഭയക്കുന്നത്. ആകാശം ഇടിഞ്ഞു വീഴില്ലലോ. കേവലം ഒരു ക്ലറിക്കൽ മിസ്റ്റേക്ക് എന്നാണ് അവർ പറയുന്നത്. കൈകൾ ശുദ്ധമെങ്കിൽ എന്തിന് ഭയക്കണം. രണ്ട് പേരെ അറസ്റ്റ് ചെയ്തു. നടന്നത് ഇന്നൊവേറ്റീവ് ഫ്രോഡ് – സർക്കാർ വ്യക്തമാക്കി.
മൂല്യനിർണയത്തിലെ വീഴ്ച സാങ്കേതികം മാത്രം എന്ന് പിഎസ്‌സി ആവർത്തിച്ചു. ഭരണകക്ഷിയിൽപ്പെട്ടവർക്ക് ജോലി കിട്ടിയെന്നത് മാധ്യമവാർത്തകൾ മാത്രമെന്നായിരുന്നു പിഎസ്‌സിയുടെ വാദം. പിഎസ്‌സിക്കെതിരായ അന്വേഷണത്തിന് പ്രത്യേക അനുമതി വേണമെന്നും
വാദിച്ചു. പിഎസ്‌സി തന്നെ വീഴ്ച ശ്രദ്ധിച്ച് പരിഹരിച്ചു. പുനർമൂല്യനിർണയം നടത്തി പരിഹാരനടപടിയെടുത്തു. ഷോർട്ട് ലിസ്റ്റ് പുനപ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥി തെറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ തെറ്റ് തിരുത്തി – പിഎസ്‌സി വ്യക്തമാക്കി. കിട്ടിയ ആളൊക്കെ ഭരണകക്ഷിയുടെ ആളുകല്ലേ എന്ന് ഇതോടെ കോടതി ചോദിച്ചു. പത്രക്കാർ പറയുന്നതാണ് ഇതെല്ലാം എന്ന് പിഎസ്‌സി വ്യക്തമാക്കി. ലിസ്റ്റിൽ ഇല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
