കിടങ്ങൂർ ∙ ഭർത്താവ് പിന്നിലേക്ക് എടുത്ത കാർ ഇടിച്ച് ഭാര്യ മരിച്ചു. കിടങ്ങൂർ പട്ടേരിൽ ശോഭനകുമാരി (66) ആണ് മരിച്ചത്. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂൾ റിട്ട.പ്രഥമാധ്യാപികയാണ്. കാറിന് അടിയിൽ പെട്ട ശോഭനാകുമാരിയെ സമീപവാസികൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് ഉച്ചകഴിഞ്ഞ് 1.45ന് ആയിരുന്നു അപകടം.
യാത്രപോയ ശേഷം മടങ്ങിയെത്തുമ്പോൾ വീട്ടമുറ്റത്ത് വച്ചാണ് അപകടമുണ്ടായത്. ശോഭനകുമാരി കാറിൽ നിന്ന് ഇറങ്ങിയശേഷം ഭർത്താവ് മുരളീധരൻ പിള്ള പാർക്കു ചെയ്യുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർപ്പോർച്ചിന്റെ തൂണിലും വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ജിപ്പിലും പോർച്ചിനു സമീപം നിൽക്കുകയായിരുന്ന ശോഭനകുമാരിയെയും ഇടിക്കുകയായിരുന്നു. മക്കൾ: ശുഭലക്ഷ്മി, സുജലക്ഷ്മി. മരുമക്കൾ: അജിത്, പ്രവീൺ. സംസ്കാരം പിന്നീട്.
