ആലപ്പുഴ∙ മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കുത്തിയത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. പ്രണയവിവാഹിതരായ ജോജിയും അർച്ചനയും ഇപ്പോൾ പിണങ്ങിക്കഴിയുകയാണ്.അർച്ചനയെ ജോജി ആക്രമിക്കാൻ ശ്രമിക്കവേ തടയാനെത്തിയ ജയകുമാരിക്കു കുത്തേൽക്കുകയായിരുന്നുവെന്നാണു വിവരം. ജയകുമാരിയുടെ ഭർത്താവ് ജയകുമാർ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം.
Related Posts
ചേരാനെല്ലൂർ ബെൻസ് കാർ അപകടം: പ്രതിയായ 17-കാരൻ റീൽസ് ഷൂട്ട് ചെയ്യാൻ രാത്രി ഇറങ്ങിയത് 104 കിലോമീറ്റർ വേഗതയിൽ
കൊച്ചി: ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പൊലീസ്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി…
മാസപ്പടിക്കേസിൽ എഫ്ഐആർ ഇടണമെന്ന ഉത്തരവിനെതിരെ പിണറായി സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സിഎംആഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ എഫ്ആആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ.നടരാജൻ…
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതിയുമായി ബാറുകളിലും എയർപോർട്ട് റോഡിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ്
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. ഇന്ന് വൈകിട്ട്…
