നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്

മാധ്യമങ്ങൾ വഴി തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എം ലിജു പൊലീസിൽ പരാതി നൽകിയിരുന്നു.
ആലപ്പുഴ: നെടുമ്പാശ്ശേരി അപകടക്കേസിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന് എതിരെ വീണ്ടും കേസ്. സഹകരണ- എക്സൈസ് മന്ത്രി എം. ലിജു നൽകിയ പരാതിയിലാണ് ജെയിംസിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത്. മിനി കൂപ്പർ അപകടക്കേസിലെ പ്രതിയെ സഹായിക്കാൻ ലിജു ശ്രമിച്ചു എന്ന് ജെയിംസ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിനെതിരെയാണ് ലിജു പൊലീസിനെ സമീപിച്ചത്. മാധ്യമങ്ങൾ വഴി തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലിജു പൊലീസിൽ പരാതി നൽകിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവിക്ക് മന്ത്രി നൽകിയ പരാതിയിലാണ് നടപടി. നേരത്തെ ഡെപ്യൂട്ടി സ്പീക്കർ ഷാ നിമോൾ ഉസ്മാൻ ക കെപിസിസി വൈസ് പ്രസിഡൻറ് എ എ ഷുക്കൂർ എന്നിവരുടെ പരാതിയിലും ജെയിംസിനെതിരെ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി മോശമായ പരാമർശങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും മന്ത്രി എം ലിജു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *