ക്ഷേത്രത്തിൽ നിന്നും രണ്ടരലക്ഷം രൂപയുടെ ഓട്ടുപാത്രങ്ങളും നിലവിളക്കുകളും കടത്തി; പൂജാരി പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്നും ഓട്ടുപാത്രങ്ങൾ അടക്കം മോഷ്ടിച്ച പൂജാരി പിടിയിൽ. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രസാമഗ്രികൾ മോഷ്‌ടിച്ച സംഭവത്തിലാണ് അറസ്റ്റ്. പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് അറസ്റ്റിലായത്. പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് തുടങ്ങി രണ്ടരലക്ഷം രൂപയോളം വിലവരുന്ന സാമഗ്രികളാണ് കടത്തിയത്.

ജൂൺ ഒന്നിന് പൂജാരിയായി ചുമതലയേറ്റ പ്രിൻസ് പല തവണകളായാണ് സാധനങ്ങൾ കടത്തിയതെന്ന് പൊലീസ് പറയുന്നു. നാല് ദിവസത്തെ അവധിക്കിടെ പകരം മറ്റൊരു പൂജാരി എത്തിയപ്പോഴാണ് സാമഗ്രികൾ നഷ്‌ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *