ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് കോൺക്രീറ്റ് സ്ലാബ് അടക്കം ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി; ഒരാൾ പിടിയിൽ

പാലക്കാട്: ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്നിടങ്ങളിലാണ് ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം. കോൺക്രീറ്റ് സ്ലാബും റെയിലിൻറെ കഷ്ണവും ഒരു ചാക്കിൽ കട്ടപിടിച്ച സിമൻറും കണ്ടെത്തി.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ ഷുക് ലാൽ മറിയയാണ് പിടിയിലായത്. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിൻറെ സംശയം. ഇയാൾ തന്നെയാണോ ഈ വസ്തുക്കൾ ട്രാക്കിൽ വെച്ചത്, അതോ പിന്നിൽ ആരെങ്കിലുമുണ്ടോ എന്നെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണോ നടന്നത് എന്ന് നിലവിൽ വ്യക്തമല്ല. പകൽ ഇത്തരമൊരു അട്ടിമറി ശ്രമം നടത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *