രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ അന്വേഷണം സ്തംഭിച്ചു; പത്ത് മാസമായിട്ടും രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിലെ അന്വേഷണം നിലച്ചതായി റിപ്പോർട്ട്. ഗൗരവകരമായ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പത്ത് മാസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലംമാറ്റിയതാണ് അന്വേഷണം പൂർണ്ണമായും നിലയ്ക്കാൻ കാരണമെന്നാണ് സൂചന.2025 നവംബർ 28-നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു ഗുരുതരമായ പരാതി. ഇതിനുപിന്നാലെ ഡിസംബർ 3-നാണ് രണ്ടാമത്തെ

കേസ് രജിസ്റ്റർ ചെയ്തത്. ഇതരസംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ഈ പരാതി. ഈ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് മുൻകൂർ ജാമ്യം നേടി പാലക്കാട് എം.എൽ.എ. എന്ന നിലയിൽ മണ്ഡലത്തിൽ വീണ്ടും സജീവമാകുന്നതിനിടയിലാണ് മൂന്നാമത്തെ കേസും അറസ്റ്റും ഉണ്ടാകുന്നത്. ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന മറ്റൊരു യുവതിയുടെ പരാതിയിലായിരുന്നു ഈ നടപടി. ഈ കേസിൽ 17 ദിവസം ജയിലിൽ കഴിയേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യ രണ്ട് കേസുകളിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതും കുറ്റപത്രം വൈകുന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *