റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് പരിശോധന; ഒഡീഷയിൽ നിന്നും എത്തിച്ച 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എട്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഒഡീഷ, ബംഗാൾ സ്വദേശികൾ അറസ്റ്റിലായത്. പുതിയാപ്പ, ബീച്ച്, ബേപ്പൂർ എന്നിവിടങ്ങളിൽ വിൽപന നടത്താനാണ് ഇവർ കഞ്ചാവ് എത്തിച്ചത്.
കോഴിക്കോട്: വിൽപനക്കായി എത്തിച്ച എട്ട് കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികളെ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുവെച്ച് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. വെസ്റ്റ് ബംഗാൾ രാമകൃഷ്ണ പള്ളി സ്വദേശി സഞ്ജയ് ദാസ് (39), ഒഡീഷ ന്യൂ കലികൻ സ്വദേശി അമരേശ്വർ ബെഹ്റ(32) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും കോഴിക്കോട് ടൗൺ പോലീസും ചേർന്ന് പിടികൂടിയത്.\

ഒഡീഷയിൽ നിന്നും വലിയ അളവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കഞ്ചാവുമായി ഇവരുടെ താമസസ്ഥലമായ പുതിയാപ്പയിലേക്ക് പോകുകയായിരുന്നു രണ്ട് പേരും. പുതിയാപ്പ ഹാർബർ, ബീച്ച്, ബേപ്പൂർ എന്നീ പ്രദേശങ്ങളിൽ ചില്ലറ വിൽപന നടത്താനാൻ എത്തിച്ചതാണെന്ന് ഇരുവരും പോലീസിന് മൊഴി നൽകി. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരുന്നതായി പോലീസ് അറിയിച്ചു. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണു സീനിയർ സിവിൽ പോലീസ് ഓഫീസർ തഹസീം, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, അപർണ, കോഴിക്കോട് സിറ്റി ഡാൻസാഫ് എ.എസ്.ഐ അഖിലേഷ്. കെ, സിവിൽ പോലീസ് ഓഫീസർമാരായ സുനോജ്, ശ്രീശാന്ത്, തൗഫീഖ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *