തിരുവള്ളൂർ കാറപകടം: ചികിത്സയിലായിരുന്ന വ്യാപാരി എൻ.പി. നാരായണൻ മരണപ്പെട്ടു

തിരുവള്ളൂർ: തിരുവള്ളൂർ ടൗണിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തുരുത്തി എൻ.പി. നാരായണൻ മരണപ്പെട്ടു. തിരുവള്ളൂർ ടൗണിൽ കടല കച്ചവടം നടത്തിവരികയായിരുന്ന ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ടൗണിൽ വെച്ചുണ്ടായ അപകടത്തിൽ നാരായണൻ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റിരുന്നത്. റോഡരികിൽ കച്ചവടം ചെയ്യുകയായിരുന്ന നാരായണന്റെ അടുത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറുകയായിരുന്നു.

പരേതയായ നാരായണിയാണ് ഭാര്യ. മക്കൾ: കൃഷ്ണൻ, പുഷ്പ, ശ്രീജ, ഷൈജ. മരുമക്കൾ: ഷൈനി, ബിജു, മുരളി, പരേതനായ സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *