രാത്രി ഹോട്ടലിലെത്തി ഓർഡർ ചെയ്ത ബിരിയാണിയിൽ വണ്ട്: കുന്ദമംഗലത്ത് ഹോട്ടൽ അടപ്പിച്ചു, പഴകിയ ഭക്ഷണവും കണ്ടെത്തി

കോഴിക്കോട്: ഹോട്ടലിൽ നിന്നും ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്നും ചത്ത വണ്ടിനെ ലഭിച്ചതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടിച്ചു. കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്താണ് സംഭവം. മുറിയനാലിലെ പാരഡൈസ് ഹോട്ടലിൽ നിന്നുമാണ് ഭക്ഷണം കഴിക്കാനെത്തിയവർക്ക് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയിൽ നിന്ന് വണ്ടിനെ ലഭിച്ചത്. തുടർന്ന് വിവരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവിഭവങ്ങളും ഹോട്ടലിൽ നിന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടൽ അടപ്പിച്ചത്. ഭക്ഷണത്തിൻറെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വവും സംബന്ധിച്ച് അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *