കണ്ണൂരിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ; വയോധികൻ കൊല്ലപ്പെട്ട നിലയിൽ; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊട്ടത്തലച്ചി മ്ലാക്കുഴിയിൽ ജോസ് കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

ഞായറാഴ്ച രാവിലെയാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ തലയിൽ ചെങ്കല്ലു കൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളിൽ സ്ഥിരമായി കിടന്നുറങ്ങാറുള്ള ആളാണ് ജോസ് കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *