കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

കൊല്ലം ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് ഓഫീസർ പോക്സോ കേസിൽ അറസ്റ്റിലായി
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് ഓഫീസർ പോക്സോ കേസിൽ അറസ്റ്റിലായി. ആശുപത്രിയിലെ നഴ്സും യൂട്യൂബറുമായ പൂന്തുറ സ്വദേശി മിഗ്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ എട്ടാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ലിഫ്റ്റിൽ വെച്ച് പെൺകുട്ടിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് ആശുപത്രിയിൽ വെച്ച് തന്നെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *