പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം: മലപ്പുറത്ത് യുവതി മരിച്ചു, കുഞ്ഞ് ചികിത്സയിൽ

മലപ്പുറം: പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാരയാണ് (24) മരിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ചയാണ് റീം സിതാര കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം രക്തസ്രാവമുണ്ടന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവതിക്ക് രക്തം നൽകിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ശനിയാഴ്ച പുലർച്ചെ മരിച്ചു. മരണ കാരണം പ്രസവസമയത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപി ച്ച് ബന്ധുക്കൾ രംഗത്തുണ്ട്.കൊണ്ടോട്ടി തുറക്കൽ ജാബിർ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകളാണ്. സഹോദരങ്ങൾ: നസൽ ഷാ ഹിൻ, റയ റോസ്, അസിം റഷിൻ.

Leave a Reply

Your email address will not be published. Required fields are marked *