സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സൂക്ഷിച്ചു; എൻജിനീയറിങ് വിദ്യാർഥി കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ച എൻജിനീയറിങ് വിദ്യാർഥി കോട്ടയത്ത് അറസ്റ്റിൽ. ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ ബി.ടെക് വിദ്യാർഥിയായ അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോണിൽ വ്യാജമായി നിർമിച്ച ചിത്രങ്ങൾ സഹപാഠികളായ മറ്റ് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിദ്യാർഥികൾ കോളജ് അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ മറ്റാർക്കും അയച്ചുനൽകിയിട്ടില്ലെന്നും സ്വന്തം ഫോണിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും കണ്ടെത്തി. സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങാവുന്ന വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജ്മലിനെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *