സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും ഓടക്കുഴൽവിളി; നാടും നഗരവും അമ്പാടിയാക്കാൻ ഒരുങ്ങി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും

സ്‌നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശമുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന വർണ്ണാഭമായ ശോഭായാത്രകളോടെ നാടും നഗരവും ഭക്തിനിർഭരമായ അന്തരീക്ഷത്തിലാകും.

ദ്വാപര യുഗത്തിൽ ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ഒത്തുചേർന്ന സുദിനത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ചതെന്നാണ് വിശ്വാസം. കേരളത്തിൽ ഈ ദിനം ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുമ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ, അമ്പലപ്പുഴ, ആറന്മുള ഉൾപ്പെടെയുള്ള പ്രമുഖ കൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും പിറന്നാൾ സദ്യയും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രസമിതികളുടെയും നേതൃത്വത്തിലാണ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *