വാക്കേറ്റത്തിനിടെ തലയിടിച്ച് വീണു, ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

മലപ്പുറം: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ 54 കാരൻ മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പൂക്കോട്ടുംപാടം പൊലീസ്. പാലാങ്കര മടക്കുംമുട്ടിൽ ഷിബുവിനെയാണ് (46) നിലമ്പൂർ സിഐ ഇൻ ചാർജ് ഗോപകുമാർ അറസ്റ്റ് ചെയ്തത്. ഇയാളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. വാക്കേറ്റത്തിനിടയിൽ തലയടിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാങ്കര പുന്നപ്പാല അസൈനാർ (54) ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ മാസം 23-നായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസൈനാർ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *