തൃശ്ശൂർ: ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന എസ്.ആർ. ധന്യക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ സൈബർ പോലീസാണ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തത്.

അധിക്ഷേപ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദീപ്തി കല്യാണി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ആറോളം വകുപ്പുകൾ ചുമത്തി സൈബർ പോലീസ് നടപടി സ്വീകരിച്ചത്.
