മലപ്പുറം പോത്തുകലിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു; സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന

മലപ്പുറം: മലപ്പുറം പോത്തുകൽ അപ്പൻകാപ്പ് നഗറിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. അപ്പൻകാപ്പ് നഗർ സ്വദേശി നിഷ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പോത്തുകൽ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വാക്കുതർക്കമുണ്ടായിരുന്നതായും സുരേഷ് നിഷയെ മുൻപും പലതവണ മർദ്ദിച്ചിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

​ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം മൂന്ന് ദിവസം മുൻപാണ് നടന്നതെന്നാണ് സംശയിക്കുന്നത്. മേലെ മുണ്ടേരി നീർപുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ സുരേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *