തൃശൂർ ചേലക്കോട് ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി; രണ്ടു പേർക്ക് ദാരുണാന്ത്യം

തൃശൂർ∙ നിയന്ത്രണംവിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവോണ ദിവസം രാവിലെ എട്ടു മണിയോടെ തൃശൂർ ചേലക്കോടാണ് സംഭവം. പഴയന്നൂർ സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണു മരിച്ചത്. ചായ കുടിക്കാൻ എത്തിയ ഇരുവരും ലോറിക്കടിയിൽപ്പെടുകയായിരുന്നു.

കാമുകിക്കൊപ്പം ആഡംബര ജീവിതം, വീട്ടിൽനിന്ന് 50 ലക്ഷം മോഷ്ടിച്ച് യുവാവ്, പിടികൂടി പൊലീസിൽ ഏൽപ്പിച്ച് അച്ഛൻ!
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം വഴിയരികിൽ പാർക്ക് ചെയ്ത ശേഷമാണ് ചായ കുടിക്കാൻ എത്തിയത്. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്കു പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.

ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *