പന്നിയങ്കര ലഹരിവേട്ട: എംഡിഎംഎ എത്തിച്ചുനൽകിയ മുഖ്യപ്രതികൾ ബംഗളൂരുവിൽ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ വിൽപ്പനയ്ക്കായി എത്തിച്ച 168 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. തൃശൂർ ആട്ടൂർ പാറപ്പുറം പനലാപിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (35), കൊല്ലം കോട്ടുക്കൽ മഞ്ഞപ്പാറ സ്വദേശി സാഹില (29) എന്നിവരാണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്.

​സംഭവുമായി ബന്ധപ്പെട്ട് ലഹരിമരുന്നുമായി ഒളവണ്ണ സ്വദേശി കെ.സി. നവാസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് ഫൈസലും സാഹിലയുമാണ് ലഹരിമരുന്ന് എത്തിച്ചുനൽകിയെന്ന നിർണായക വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ ബംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് കണ്ടെത്തിയത്.

​ഇതേതുടർന്ന് കേരള പോലീസിന്റെ പ്രത്യേക സംഘം ബംഗളൂരുവിൽ എത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ച് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *