കൊച്ചി: നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം. അത്താണി ജങ്ഷനിലെ ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തിങ്കളാഴ്ച രാവിലെ തീപ്പിടിത്തം ഉണ്ടായത്. ആളപായമില്ല. ഹോട്ടൽ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ദേശീയപാതയിൽനിന്ന് എയർപോർട്ടിലേക്ക് തിരിയുന്ന ജങ്ഷനിലാണ് ഹോട്ടൽ. ലാൻഡ് ചെയ്യാനായി വിമാനങ്ങൾ താഴ്ന്നുപറക്കുന്ന മേഖല കൂടിയാണിത്.
