പോസ്റ്റുകൾ നീക്കിയത് സാങ്കേതിക തകരാർ മൂലം, ആരും ആവശ്യപ്പെട്ടിട്ടല്ല: വിശദീകരണവുമായി മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മെറ്റ. മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തിൽ കേരള പൊലീസ് വിശദീകരണം തേടിയിരുന്നു. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് പൊലീസ് മെറ്റയോട് ചോദിച്ചത്. നീക്കം ചെയ്ത പോസ്‌റ്റുകൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പ് തടയാൻ മെറ്റ എഐ ടൂൾ ഉപയോഗിച്ചിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായാണ് സംഭവിച്ചതെന്നും വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *