വടകര: പ്രശസ്ത സംഗീതജ്ഞനും അധ്യാപകനുമായ എം.ടി. ശിവദാസ് മാസ്റ്റർ അന്തരിച്ചു. മണിയൂർ ഹൈസ്‌കൂളിലെ സംഗീത അധ്യാപകനായിരുന്ന അദ്ദേഹം നൂറുകണക്കിന് വിദ്യാർഥികൾക്ക് സംഗീതം പകർന്നു നൽകിയ അതുല്യ പ്രതിഭയായിരുന്നു.

ഒരു കാലഘട്ടത്തിൽ കേരളത്തിലെ സംഗീത വേദികളിൽ തന്റേതായ മുദ്ര പതിപ്പിച്ച ശിവദാസ് മാസ്റ്റർ, ആസ്വാദകരുടെ മനം കവർന്ന പ്രശസ്ത ഗായകനായിരുന്നു. ‘നക്ഷത്ര ദീപങ്ങൾ തിളങ്ങി…’ എന്ന അദ്ദേഹം ആലപിച്ച വിഖ്യാത ഗാനം ഇന്നും സംഗീതാസ്വാദകരുടെ മനസ്സിൽ അലയടിക്കുന്നുണ്ട്. സരസ്വതി കലാലയത്തിന്റെ ആസ്ഥാന ഗായകൻ കൂടിയായിരുന്നു അദ്ദേഹം.
