തിരുവനന്തപുരം ആർ.ബി.ഐ ഓഫീസിൽ ജോലിക്കിടെ മെഷീനിൽ കൈ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ ജോലിക്കിടെ മെഷീനിൽ കൈ കുടുങ്ങി ബെംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ആർ.ബി.ഐക്ക് വേണ്ടി കരാർ ജോലി ചെയ്യുന്ന മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ എച്ച്. എൻ. അശോക് (48) ആണ് മരിച്ചത്. ബേക്കറി ജങ്ഷനിലുള്ള റിസർവ് ബാങ്ക് ഓഫീസിനുള്ളിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീൻ ഘടിപ്പിച്ച് ട്രയൽ റൺ നടത്തുന്നതിനിടെ മെഷീന്റെ ബെൽറ്റിൽ കൈ കുടുങ്ങുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെൽറ്റിനുമിടയിൽ പെട്ട് ഗുരുതരമായി പരുക്കേറ്റു. രക്തം വാർന്ന നിലയിൽ അശോകിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *