കാസർകോട് എം.ഡി.എം.എ. വേട്ട: യൂത്ത് കോൺഗ്രസ് ഭാരവാഹിയടക്കം നാലുപേർ പിടിയിൽ

കാസർകോട്: ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി കാസർകോട് കാലിക്കടവിൽ വെച്ച് 139.29 ഗ്രാം എം.ഡി.എം.എ.യുമായി യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയടക്കം നാലുപേരെ ചന്ദേര പോലീസ് പിടികൂടി. എറണാകുളം വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായ മുഹമ്മദ് ഹുസൈൻ, എറണാകുളം വെങ്ങോല സ്വദേശികളായ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരാണ് അറസ്റ്റിലായത്.

​പിടിയിലായവർ സജീവ കോൺഗ്രസ് പ്രവർത്തകരും മുൻപ് ലഹരിവിരുദ്ധ പ്രചാരണങ്ങളിൽ പങ്കെടുത്തവരുമാണ്. ഇവർക്കൊപ്പമുള്ള നേതാക്കളുടെ സന്ദർശന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നത് രാഷ്ട്രീയതലത്തിലും ചർച്ചയായിട്ടുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ചന്ദേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *