ഭർത്താവിന്റെ ലഹരി ഉപയോഗവും പീഡനവും ചോദ്യം ചെയ്തു; കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവിനായി ലുക്കൗട്ട് സർക്കുലർ

കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി. കഴിഞ്ഞ മാസം 28-നാണ് ഫാത്തിമത്ത് റിസയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ആസിഫ് ദുബായിലേക്ക് കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഭർത്താവിന്റെ നിരന്തരമുള്ള പീഡനം മൂലമാണ് റിസ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആസിഫിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ റിസയ്ക്ക് ക്രൂരമായ മർദ്ദനമേറ്റിരുന്നു. ഇതിന് തെളിവായി റിസ കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *