കാപ്പാട് അർബൻ സൊസൈറ്റി സെക്രട്ടറിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പൂക്കാട്: കാപ്പാട് അർബൻ സൊസൈറ്റി സെക്രട്ടറി പൂക്കാട് നീലിപറമ്പത്ത് സിജേഷിനെ (42) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാത്രി എട്ടരയോടെയാണ് സംഭവം. ഉടൻതന്നെ സമീപവാസികൾ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ അഡ്വ. പി. ശങ്കരൻ നായരുടെയും ശ്യാമളയുടെയും മകനാണ്.ഭാര്യ: ഡോ. അപർണ.മകൻ: കൈലാസ്.സഹോദരങ്ങൾ: സജിത്ത്, സാജു.

Leave a Reply

Your email address will not be published. Required fields are marked *