തിരുവള്ളൂർ: തണ്ടോട്ടിയിൽ നിയന്ത്രണം വിട്ട കാർ എച്ച്.ടി (HT) ലൈൻ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വൈദ്യുതി തൂണുകൾ തകർന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ കെ.എസ്.ഇ.ബി അധികൃതർ ആരംഭിച്ചിട്ടുണ്ട്.
